Wednesday, 26 May 2010

ഗാന്ധി & ഖാദി

        
        സംഭവം  നടക്കുന്നത്, ഖാദി ശനിയാഴ്ച വസ്ത്രമാക്കുന്നതിനും, പദ്മശ്രീ ഭരത് ലെഫ്റ്റെനന്റ്റ് കേണല്‍ മോഹന്‍ലാല്‍ ഖാദിയുടെ ബ്രാന്‍ഡ്‌ അമ്പാസ്സിടര്‍ ആകുന്നതിനും മുന്‍പാണ്‌, അന്നു ഞങ്ങടെയൊക്കെ മനസ്സില്‍ ഖാദി ക്ക് ഒരേയൊരു അമ്പാസ്സിടറെയുള്ളൂ - മഹാത്മാ ഗാന്ധി '

അന്നൊരു ഓണക്കാലം, " ഖാദി 30 % റിബേറ്റ് " എന്നൊരു തകര്‍പ്പന്‍ ബോര്‍ഡ്‌.

എന്നാപ്പിന്നെ  ഒരു ഷര്‍ട്ട്‌ എടുത്തിട്ടുതന്നെ കാര്യം; സംഗതി ഹോസ്റ്റലിലെ വട്ടമേശയില്‍ ചര്‍ച്ചക്കിട്ടു;
-വിലക്കുറവ്
- ഗുണമേന്മ
- ദേശീയത
- റഫ്  ലുക്ക്
- ലോങ്ങ്‌ ലാസ്റ്റിംഗ്

       കിട്ടിയ അഭിപ്രായങ്ങള്‍ എല്ലാം പോസിറ്റിവ് ;അങ്ങനെ സംഭവം ഉറപ്പിച്ചു ;തീയതി കുറിച്ചു - നാളെ തന്നെ!
 എന്നാപിന്നെ ഗിരീഷ്‌ മാഷിനെയും കൂട്ടിക്കളയാം.
                                               -------------------------------------------
ഒറിജിനല്‍ കോട്ടന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ മാഷ്‌  ഒരു പുലിയാണ്. മൂന്നു ഘട്ടങ്ങളായാണ് അദ്ധേഹത്തിന്റെ പരിശോധനകള്‍, അത് ആര് എവിടുന്നു എപ്പോള്‍ പഠിപ്പിച്ചു എന്ന് ആര്‍ക്കും അറിയില്ല.
  
ഒന്നാം ഘട്ടം ( ഘ്രാണ ഘട്ടം   ) : തുണി എടുത്തു മണപ്പിച്ചു നോക്കുന്നു. ( പശമണം ആണ് പരിശോധിക്കുന്നത് എന്നാണ് ഭാഷ്യം )

രണ്ടാം ഘട്ടം  (ആന്ഗ്യ ഘട്ടം ):  
   തുണി രണട് കൈകൊണ്ടും പിടിച്ചു ഞെരിക്കുന്നു ( ഏതാണ്ട് തേങ്ങാപ്പാല്‍ പിഴിയുന്ന മട്ടില്‍ ) പിന്നെ ആ ചുക്കിച്ചുളിഞ്ഞ ഭാഗത്ത്‌ നടുവിരല്‍ കൊണ്ട് ഒരു മിടിപ്പുണ്ട് മാഷിന്,  എന്നിട്ടത്, ' കൊള്ളാം' എന്ന ഒരു കൈആന്ഗ്യത്തില്‍ അവസാനിക്കും. ( അതിന്റെ ശാസ്ത്രീയത എന്താണെന്നു ആശാന്  മാത്രമേ അറിയൂ )

മൂന്നാം ഘട്ടം ( നന ഘട്ടം ) ഒരു -പോസ്റ്റ്‌വാങ്ങല്‍' പ്രക്രിയയാണ്‌; തുണി നന്നായി വെള്ളത്തിലിട്ടു കുതര്‍ത്തി എടുത്തു , പിഴിഞ്ഞ് നാല് ഭാഗവും, കോണോടു കോണും വലിക്കുന്നു, എന്നിട്ടത് ഉണങ്ങാന്‍ ഇടും. ഉണങ്ങിക്കഴിയുമ്പോള്‍ നിറയെ ചുളിവുകള്‍ ഉണ്ടെങ്കില്‍  സര്‍ട്ടിഫൈ ചെയ്യും - ഇത് ഒറിജിനല്‍ കോട്ടന്‍ തന്നെ "
                                        --------------------------------------
പിറ്റേന്ന്  വ്യ്കീട്ട് തന്നെ  കടയിലെത്തി-
നല്ല പോസ്റ്റ്‌ മോഡേണ്‍- ഖാദി റടിമെയ്‌ട് ഷര്‍ട്ടുകള്‍ !
എല്ലാം ഉഗ്രന്‍ !
വളരെ പണിപ്പെട്ടു ഞങ്ങള്‍ ഓരോന്നു തിരഞ്ഞെടുത്തു, ഗിരീഷ്‌ മാഷ് ഓരോന്നും പരിശോധിച്ച് ത്രിപ്തിപെട്ടു ;
സാധനം കൌണ്ടറില്‍  കൊടുത്തു;

ചേട്ടാ ഇതിനെന്താ  വില ? 
    റിബേറ്റ് കഴിച്ചു 850  രൂപ മാത്രം !
ഒരു കൂട്ടവലി -- ശൂ ഊ ഊ ...............
ഉടന്‍ വന്നു മാഷിന്‍റെ കമന്റ്‌ -
  " വെര്‍ത്യല്ല മോനെ ഗാന്ധിജി ഷര്‍ട്ട്‌  ഇടാഞ്ഞെ "   

Wednesday, 19 May 2010

മാതന്‍

ഗ്രാമങ്ങളെ , ജീവസ്സുറ്റതാക്കുന്നത്  അവിടത്തെ ജനതയാണ്, കഥാപാത്രങ്ങള്‍! ചാത്തനും , കൊപ്പനും, പത്തുമ്മയും , നാണി യമ്മയും, ചോമ്മനും, ഹാജിയാരും , ഇല്ലാത്ത നാടുണ്ടോ ?
അവരെല്ലാം ചേരുമ്പോള്‍ ഒരായിരം നാടകങ്ങള്‍ പിറക്കുന്നു!
അത്തരം ചില ചെറിയ ചെറിയ കഥകളിലേക്ക്;
 അല്ല സംഭവങ്ങളിലേക്ക്!

മാതന്‍; വെറും ഒരു കഥാപാത്രം അല്ല , ഒരു മനുഷ്യനാണ്, പച്ച മനുഷ്യന്‍ !!
കര്‍മ്മംകൊണ്ടു സാക്ഷാല്‍ 'ഭാരത മലയന്റെ  പിന്‍ഗാമി  ! ഒടിയും, മറിയും വശമുള്ളവന്‍; ചുട്ടകോഴിയെ പറത്തുന്നവന്‍ !!!
പക്ഷെ ; മാതനിഷ്ടം,  പാക്കനാരുടെ പിന്മുറക്കാരന്‍ എന്ന് പറയാനാണ് '

നാട് മുഴുവന്‍ മാതനെ പേടിയാണ് ,  പക്ഷെ കളിയും തമാശയും, പന്തിരുകുലത്തിന്റെ കഥകളും പറഞ്ഞു തരുന്ന മാതന്‍ ആളെ ഒടിച്ചും മാട്ടിയും  കൊല്ലും എന്ന് പറഞ്ഞാല്‍ ഞാന്‍ എങ്ങനെ വിശ്വസിക്കും ?
എങ്കിലും  അയാള്‍ക്ക്‌ എന്തൊക്കെയോ കഴിവുകളുണ്ട് , അത് തീര്‍ച്ച !

കുന്തിപ്പുഴയുടെ മറുകര കാണാത്ത, സ്കൂളിന്റെ പടി  കാണാത്ത മാതന്‍ , മൂന്നോ നാലോ ഭാഷ സംസാരിക്കും എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും?സംഗതി  സത്യമാണ് !

പത്തിരുപതു കൊല്ലം മുന്‍പു നടന്ന  സംഭവമാണ് , എനിക്കന്നു നാലോ അഞ്ചോ വയസ്സ് ;
ആണ്ടിനും, ശങ്കരാന്തിക്കും, എല്ലാ വിശേഷ ദിവസങ്ങളിലും മാതന്‍ വീട്ടില്‍ വരും, കൈനീട്ടം വാങ്ങാന്; ‍വരുമ്പോള്‍ കൈയ്യില്‍ എന്തെങ്കിലും സമ്മാനങ്ങളും ഉണ്ടാകും , വീശറിയോ, ചെറിയ കുട്ടയോ, മറ്റെന്തെങ്കിലുമോ ഒക്കെയായി.


അന്നു മാതന്‍ വന്നത് ഒരു വലിയ അണ്ടിക്കൊട്ടയും ആയിട്ടാണ്; തൊടിയില്‍ ചാമിയും, മമ്മുവും തെങ്ങിന്‍ ചുവടു നന്നാക്കികൊണ്ടിരിക്കുന്നു, ആരെ കൈയ്യില്‍ കിട്ടിയാലും ഒന്ന് വാരിവിടുന്ന ആളാണ് മമ്മു ;
കുട്ട മുറ്റത്തേക്കിട്ടു   മാതന്‍ കൂകി വിളിച്ചു ..
കൂയ് ...യെ യെ
ഞാന്‍ ഓടിച്ചെന്നു കുട്ട എടുത്തു ;
     "നല്ല കുട്ട ! എനിക്ക് അതിനുള്ളില്‍ സുഖായി കൈറിരിക്കാം;"
കുട്ട മുത്തശ്ശന് കൊണ്ട്  കൊടുത്തു,
മുത്തശ്ശന്‍  - 
    ഇതിനെന്താ വേണ്ട് മാതാ .........?
മാതന്‍ -
 തമ്പ്ര ഇങ്ങലതിനയിറ്റൊന്നും കൂട്ടണ്ടാ, അടീന്‍  ഇങ്ങളോട്  വെല പറയ്യേ; നല്ല കാര്യായി ; തിരുകോണോക്ക്യല്ലേ  വരണോത് .................
( തല ചൊറിയുന്നു )
ഇത് കേട്ട മമ്മു ന്റെ  വക ഒരു കമന്റു -
' ങ്ങള് ഒരു ഫൈവ് അങ്ങ്ട് കൊടുത്താമതി ; പോരെ മാതാ അനക്ക് ഫൈവ് പോരെ "
(എന്നിട്ട്  ചാമിയെ നോക്കി കണ്ണിറുക്കി ) 
ഇത് കേട്ട മാതന്‍ ചെരിഞ്ഞൊരു രൂക്ഷനോട്ടം;  ഡൈലോഗ്-
   - "ഹും ... വാട്ട്‌ ... ഫൈവ് .. മാതന്‍ .. ഗെറ്റ്  ഫൈവ് ഹണ്‍ട്രെഡ്..   ആസക്ട്... ഓക്കേ .. യു ഫൂള്‍ .."
ഹും .. മലയാളം തന്നെ നേരാംവണ്ണം .. ഴ" ശ', ഷ'. ന്നു . പറയാന്‍ വയ്യാത്ത മാപ്ലേ ; യ്യ് മാതനെ ഇങ്കുലീശു.. പഠിപ്പിക്കാന്‍ വന്നാലെ അന്നേ ഞാന്‍ ഹിന്ദി പഠിപ്പിക്കും ... ഹിന്ദി ; സംജാ .. ?

മമ്മുവും, ചാമിയും ഞാനും  വാപൊളിച്ചു നില്‍ക്കെ, മുത്തശ്ശന്‍  കൊടുത്ത പൈസ മുണ്ടിന്റെ കോന്തലയില്‍ കെട്ടി മാതന്‍ നടന്നു  പോയി !


 തുടരും .............

Tuesday, 18 May 2010

ഒരു നാട്ടുപുരാണം

ഇന്ന് മണ്ണാര്‍ക്കാട് പോത്തോഴി പൂരം; വള്ളുവനാട്ടിലെ  ഒരു പൂരക്കാലത്തിനു കൂടി ഇതോടെ കൊടിയിറങ്ങും;

പാട്ടിന്റെ പെരുമയുള്ള " മണ്ണാര്‍ക്കാട് പൂരം - പ്രമാണി മാരുടെയും , മലയിറങ്ങുന്ന ഗിരിവര്‍ഗക്കരുടെതുമാനെങ്കില്‍;"പോത്തോഴി പൂരം , സാധാരണ കര്‍ഷക  ജനതയുടെയും  പണിയാളരുടെതുമാണ് . അവര്‍ക്കത്‌ 'പോത്തോക്കിയാണ് ;


ശ്രീ പോര്‍ക്കലി ലോപിച്ച് - പോത്തോഴി ആയെന്നു പറയപ്പെടുന്നുണ്ടെങ്കിലും; സാധാരണ ജനതക്കിടയില്‍ ഈ പേരിനു പിന്നില്‍ മറ്റു പല കഥകളും ഉണ്ട്;


പ്രസിദ്ധമായ കുന്തി പുഴയുടെ കരയിലാണ് ഈ ക്ഷേത്രം ; ഈ പുഴയുടെ തീരത്ത് തന്നെയുള്ള ചമ്മ്രവട്ടത് അയ്യപ്പനുമായി ബന്ധിപ്പിച്ചാണ് അതില്‍ ഒരു കഥ;

 
              ചമ്രവട്ടത്തയ്യപ്പന്‍ ഒരിക്കല്‍ ഒരു വലിയ ചരക്കു ( വല്യ ഉരുളി ) പുഴയിലൂടെ കൊണ്ട് പോകുകയായിരുന്നു; ഇത് കണ്ടു രസം കയറിയ ദേവി, അയ്യപ്പനെ ഒന്ന് കളിപ്പിക്കാന്‍ ചരക്കു പിടിച്ചു വച്ചു; അയ്യപ്പന്‍ പലതവണ ശ്രമിച്ചിട്ടും ചരക്കു വിട്ടുകിട്ടിയില്ല; കലികയറിയ അയ്യപ്പന്‍ ചുറ്റും നോക്കിയപ്പോള്‍; പുഴക്കരയില്‍ പാടത്തു കാവല്‍ കിടക്കുന്ന ചെറുമനെ കണ്ടു, അയ്യപ്പന്‍ ചെറുമന്റെ കയ്യില്‍ നിന്നും മടവാളെടുത്തു ദേവിയുടെ കൈ വെട്ടി; ദേവിയുടെ കൈ അറ്റ് പോയെങ്കിലും വിട്ടില്ല, മറു കൈ കൊണ്ട് ഒരു വലിയ കല്ലെടുത്ത്‌ ചരക്കിന്‌ മീതെ വച്ചു.അയ്യപ്പന്‍ നിരാശനായി പോകുകയും ചെയ്തു. (  ഇവിടെ ദേവിയുടെ കളം വരക്കുമ്പോള്‍ ഒരു കൈ ഇല്ലാതെയാണ് വരക്കാറുള്ളത്  )


ഇതൊന്നും അറിയാതെ; പിറ്റേന്ന് ഉറക്കമുണര്‍ന്ന ചെറുമന്‍ തന്റെ മടവാളില്‍ മീന്‍ ചെകിള പോലെ എന്തോ കണ്ടു, കുറെ ശ്രമിച്ചിട്ടും അത് പൊകഞ്ഞു, കരുവാന്റെ ആലയിലെത്തി ; മടവാളില്‍ പറ്റിയിട്ടുള്ളത് മീന്‍ ചെള്ളയല്ല, സ്വര്‍ന്ന മാണെന്ന്  മനസ്സിലാക്കിയ കരുവാന്‍ ചെറുമനെ പറ്റിച്ചു സ്വര്‍ണ്ണം കൈക്കലാക്കി .

കുറെ നാളുകള്‍ക്ക് ശേഷം പോത്തിനെ കുളിപ്പിക്കുവാന്‍ വേണ്ടി കടവിലെതിയ ചെറുമന്റെ ഒരു പോത്ത്, പുഴയിലിറങ്ങി തിരിച്ചു കയറിയില്ല, പിന്നീടും പലതവണ ഇത് ആവര്‍ത്തിച്ചു; ഒരു ദിവസം മുങ്ങാന്‍ തുടങ്ങുന്ന പോത്തിന്റെ വാലില്‍  പിടിച്ചു കൊണ്ട് വെള്ളത്തിനടിയില്‍ പോയ ചെറുമനും പിന്നീടു തിരിച്ചു വന്നില്ല എന്നാണ് കഥ!
അങ്ങനെ പോത്തിനെ ഔക്കി ( മുക്കുക ) - പോത്തോക്കി ആയിമാറി എന്ന് പറയപ്പെടുന്നു ;


എന്തായാലും ദേവിയുടെ കൈ വെട്ടിയിട്ടിട്ടും, അയ്യപ്പന്‍റെ പരിഭവം മാറിയില്ല; എല്ലാകൊല്ലവും പോത്തോഴി പൂര ദിവസം അപ്പന്‍ മഴ പെയ്യിക്കും !
ഈ കൊല്ലവും അത് ആവര്‍ത്തിച്ചിരിക്കുന്നു  .........

രക്തസാക്ഷികള്‍ "

സ്ഥലം : ത്രിലോക കൌണ്സിലിംഗ് ആന്‍ഡ്‌ കണ്സല്ടന്‍സ്

സമയം : ഉച്ച തിരിഞ്ഞ നേരം

തലവഴി മുണ്ടിട്ട മൂന്നു പേര്‍ പരിസര വീക്ഷണം നടത്തി പാഞ്ഞു അകത്തു കയറി; ചാരുകസാലയില്‍ ഉറക്കം തൂങ്ങുന്ന പപ്പന്‍ ഞെട്ടി ഉണര്‍ന്നു!!!

     കുത്തി ഇര്കിന്‍.....
അഗതര്‍  ആസനസ്ഥര്‍ ആയി
     ഊഒം ..................... എന്തേ ?
ഉന്നം .. അങ്ങയുടെ വിധഗ്ത സേവനം .........
     ദക്ഷിണ ?
ഉവ്വ് .. കൊണ്ടാന്നിരിക്കുന്നു ..
     ദ്രാവകമോ ?... ശീട്ടോ ?
ശീട്ട് ....
     പന്തടിക്കുമോ ?
ഹില്ല...  നല്ല പുറംവരവോക്കെയുണ്ട് !!!
    എവിടുന്നാ ? വന്ന  കാര്യം ?
ഇവടൊക്കെ തന്നെ ഉള്ളതാ, വിദേശത്തായിരുന്നു; വന്നത് താങ്കളുടെ സേവനം പ്രതീക്ഷിച്ചു !
      ശരി ; പ്രസ്ഥാനം പോതുമേഖലയോ  ? അതോ ............
പൊതു.... പൊതു ; രാഷ്ട്രീയം ..........
      അഹ കൊള്ളാം !!! ഞാന്‍ എങ്ങനെ നിങ്ങളെ സേവിപ്പണം ?
നമ്മടെ ഒരു പുതിയ പ്രസ്ഥാനം ആണ്; പക്ഷെ ആള് പോരാ ........... ജനപിന്തുണ നാസ്തി !!! പോസ്റ്റര്‍ഒട്ടിക്കാനും , ബാനര്‍  കെട്ടാനും കൂലികൊടുത്തു മുടിഞ്ഞു! വയ്യ ഇനി വയ്യ.. അടുത്ത അങ്കത്തിനു ഇറങ്ങണം എന്നും മനസ്സിലുണ്ട്  ;
       ഭേഷ് !!! ആട്ടെ .. എന്തൊക്കെയാ ചേരുവകള്‍ ? ജനാധിപത്യം  ??
ഉവ്വ് ... ആവശ്യത്തിനു, പേരില്‍ത്തന്നെ ഉണ്ട് ;
       സോഷ്യലിസം ?
അതും .
      മൌലികത ?
അതെ ഉള്ളു !
     വിപ്ലവം ?
ആ വഴിക്കും ശ്രമിച്ചു; പക്ഷേ അതാണ് പോരായ്ക ......
     ന്നു വച്ചാല്‍ ?
കുറെ നരച്ച വരെ ഒക്കെ കൊണ്ടന്നു തലപ്പതിരുത്തി ; നോ രക്ഷ:
      നര എന്ന് പറയുമ്പോ ?
എല്ലാം  ;
      അഹ അതും പയറ്റിയോ ;
ഊം ....
      അപ്പൊ എന്‍റെ പ്രാഥമിക നിഗമനത്തില്‍  നിങ്ങക്ക്  ഉടന്‍ ആവശ്യം ഒരു രക്തസാക്ഷിയെയാണ്;
അതിനു ?
     ശ്രമിക്കണം ;
ശ്രമം എന്ന് പറയുമ്പോ ; കനംതാങ്ങികള്‍ കഴിച്ചു മറ്റാരെങ്കിലും വേണ്ടേ ;
     ആരായാലും മതി .
കൈയ്യില്‍ കായുള്ളവര്‍ ,അതിനു മെനക്കെടുമോ ; 
     എന്നാപ്പിന്നെ കടമെടുക്കരുതോ  ?
ആ നിലക്കും ശ്രമിച്ചു .. പക്ഷെ ............
      എന്നാ പിന്നെ പത്രത്തില്‍  ഒന്ന് പരസ്യം ചെയ്താലോ ?
ആവാം ; നടക്കുമോ ?
      ശ്രമിക്കാം; ഞാന്‍ ഇവിടില്ലേ !
ശരി; എന്നാപിന്നെ കാണാം, സംഗതി  വേഗം നടക്കണം ;
      റാന്‍ ..........
( മച്ചില്‍ ഇരുന്ന ഗൌളി - കണ്ടു; കേട്ടു ) 
---------------------------------------------------
പിറ്റേന്ന് - മലയാളം മുഴുവന്‍ അത് കണ്ടു   ഞെട്ടി !
 ഒന്നാം പേജില്‍ പരസ്യം -  " രക്തസാക്ഷികളെ ആവശ്യമുണ്ട് !!! "
ആറാം പേജില്‍  വാര്‍ത്ത‍ - 'രക്ത സാക്ഷികളെ തേടുന്നു '

പൂച്ച


പാര്‍ത്തു നിന്ന്,
കൂര്‍ത്ത നഖം
കോര്‍ത്ത്‌ ഇരയെ
കൊല്ലും  ;
എങ്കിലും
എന്തൊരു ഓമന !

Sunday, 16 May 2010

വിപ്ലവം കൊണ്ടൊരു ധോത്തിയും,
പ്രണയം കൊണ്ടൊരു തൂവാലയും
അയാള്‍ നെയ്തു ;
പ്രതീക്ഷകള്‍ കൊണ്ടൊരു വല നെയ്തതോടെ
അയാള്‍ക്ക് പണിയില്ലാതായി '

Saturday, 15 May 2010

നഷ്ടദുഖം *

പ്രണയമാണെന്ന് ഞാന്‍
അറിയുവാന്‍ വൈകയാല്‍
പിരിയുകയയിരുന്നോ ...
അന്നു നമ്മള്‍ പിരിയുകയയിരുന്നോ ?

നുരയുന്ന, പുകയുന്ന
എരിയുന്ന ലഹരിയില്‍
അന്നു ഞാന്‍ തെടിയതെന്തു
ഇന്ന് ഞാന്‍ നേടിയതെന്ത്
എല്ലാം ........
നഷ്ട ദുഖങ്ങള്‍ !

* +ve

Monday, 10 May 2010

കേ.കോ.*

മൂന്നും രണ്ടും,  രണ്ടും മൂന്നും*
രണ്ടും രണ്ടെന്നു പത്രങ്ങള്‍;
പിരിഞ്ഞെങ്കില്‍ ആര്‍ക്കു ഗുണം
പാദം ഇരുപക്ഷത്തു ഒന്നുപോല്‍ ;
ഗുരു* ഒന്നെങ്കിലും വേണം
മാറുന്ന ഓരോ  ഗണത്തിനും*
നടുക്ക് ഗതി ! പാന്ദ്യ പൊരുത്തം
ഇത് "കേ.കോ. യാം.


കടപ്പാട് : എന്നെ മലയാള വ്യാകരണം പഠിപ്പിച്ച ഏലിയാമ്മ ടീച്ചറിന്.


കേ.കോ = പിളരും തോറും വളരുന്ന ഒരു പ്രാദേശിക രാഷ്ട്രിയ പാര്‍ട്ടി.
* ഇടതും വലതും രണ്ടും മൂന്നും  വീതം മാറിമാറി
* നേതാവ്
*കൂട്ടം

ക്ഷമിക്കണം , ഒരു പരീക്ഷണമാണ് !! പ്ലീസ് !!!

Friday, 7 May 2010

ഒരു കൊച്ചു കവിത എഴുതുവാന്‍
ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു
പക്ഷെ....
എഴുതിതീര്‍ന്നപ്പോള്‍
അതെന്റെ ഡയറിയുടെ പകര്‍പ്പായിരുന്നു!

നഷ്ട സുഹൃത്തിന്

നഷ്ടമയിന്നെങ്കിലും,
 ഓര്‍ക്കുന്നു ഞാന്‍
കൂട്ടുകാരി;
പകലിന്റെ നിറമുള്ള
രാവിന്‍റെ കുളിരുള്ള
പാലപ്പൂ മണമുല്ലോരാ
സൌഹൃദം ..........

കൈവിടില്ലെന്നു നാം ...
പലകുറി .. പറഞ്ഞോരാ ..
സൌഹൃദം.

Wednesday, 5 May 2010

കല്യാണക്കഥ

മുകളിലുള്ളത് ശ്രീമാന്‍ അജേഷ് മോഹന്‍ ( അജു ഭായ് ) എനിക്കിട്ട ഓര്‍കുട്ട് ടെസ്ടിമൊനിഅല് ആണ് ;
ഡല്‍ഹി വാസതിനിടക്ക്  അങ്ങേരെ കത്തി വച്ചകാര്യം നല്ല വൃത്തിയായിട്ട് എഴുതിയിട്ടു;
അജുഭായ് മാന്യനായ ഒരു മാധ്യമ പ്രവര്തകനനെങ്കിലും, ആശാന് പൊളപ്പന്‍ ഒരു തിരുവനന്തോരം ഫ്ലാഷ്ബാക്ക് ഉള്ളത് കൊണ്ട് കത്തിക്കങ്ങേരും എന്നോട് പിടിച്ചുനിക്കും!!.

ആശാന്റെ കളക്ഷനിലെ ഒരു മുറ്റു ഐറ്റം :
നമ്മുടെ കഥാനായകന്‍, അജുഭയുടെ ഒരു ആധ്മാര്‍ത്ത സുഹൃത്തും വഴികാട്ടിയും, അയല്‍വാസിയും ആണ്.
ആളുടെ  പേര് ബി.......... സോറി... തല്ക്കാലം നമ്മുക്കയളെ (ടോമിച്ചന്റെ ഭാഷയില്‍) " ബാബു എന്ന് വിളിക്കാം ( ടോമിച്ചന്‍ ഞങ്ങടെ മറ്റൊരു സഹമുറിയനയിരുന്നു ). ബാബുവിന്റെ നാട് - വയനാട്, വീട് - തിരുവനന്തപുരം, ജോലി- ഡല്‍ഹിയില്‍ ;
അങ്ങനെ ഇന്ത്യയില്‍ പലഭാഗങ്ങളിലായി വളര്‍ന്നു മൂപ്പെത്തി ആശാന് കല്യാണപ്രായമായി; ആദ്യ പരിഗണന കുടുംബത്തില്‍ തന്നെ ! മുറപെണ്ണ് !!! വീട്ടുകാര്‍ക്കൊക്കെ താല്പര്യം !
ബട്ട്‌ ; കഥാനായകന്‍ നമ്മുടെ അജുഭായിയുടെ സഹായം തേടി
ക. ന : ഡാ അതൊരു വയനാട് ഇറക്കുമതിയനെടാ, വല്ല കാട്ടു ബ്രണ്ടുമായിരിക്കും.
ഭായ് : അപ്പൊ നീ ഇത് വരെ ആളെ കണ്ടിട്ടില്ലേ ?
ക. ന : ഇല്ല ! അത് കാണേണ്ട കാര്യമൊന്നുമില്ല , സംഗതി എങ്ങനേലും മുടക്കണം;
ഭായ് : ഡാ ആളെ കണ്ടിട്ട് തീരുമാനിച്ചാല്‍ പോരെ ?
ക.ന. : എയേ, പെട്ടന്ന് വേണം , ജാതകം നാളെ  പോസ്റ്റില്‍ എത്തും.സംഗതി ഡിസന്റ്  ആയി പൊളിക്കാന്‍,  നീ  ഒരു ഐഡിയ പറ;
അജുഭായ്, ഒരു 'മിലാനോ വായിലേക്കിട്ടു ' തലയില്‍ ഒരു ലഡ്ഡു പൊട്ടി !!! ' നീ വാ വഴിയുണ്ട് ';

വണ്ടി നേരെ കണിയാന്റെ വീട്ടിലേക്കു " ആശാനെ ഇവന്റെ നാളിനു തീരെ ചേരാത്ത ഒരു ജതകക്കുറിപ്പ്, എഴുതി തരാവോ; പ്ലീസ് ! ( ഒരു നോട്ടു  ചുരുട്ടി നീട്ടുന്നു )
---കണിയാന്‍ വക ഒരു  ഇവനാരെടാ   നോട്ടം --------
സംഗതി ക്ലീന്‍ !!!
പിറ്റേന്ന് തപാലില്‍ വന്ന ജതകക്കുറിപ്പ് ആശാന്‍ ഭംഗിയായി മാറ്റുന്നു ..

പാവം, അച്ഛന്‍ മൂന്നോ , നാലോ ജോത്സ്യന്റെ അടുത്ത് പൊയ് നിരാശനായി തിരിച്ചു മടങ്ങുന്നു ( ബാക്ക് ഗ്രൗണ്ടില്‍ sad മ്യൂസിക്‌ )

" ശോ ഒരു രക്ഷയും ഇല്ലാന്നാ പറഞ്ഞെ, രണട് ജാതകങ്ങളും ഒരിടത് ഒരുമിച്ചു വെക്കാന്‍ പോലും പറ്റില്ലാന്ന പറയുന്നത്.

അങ്ങനെ കഥയുടെ ഒന്നാം ഘട്ടം ഭംഗി യായി ഫിനിഷ് !!!

ഒരു ആര് മാസങ്ങള്‍ക്ക് ശേഷം നമ്മുടെ കഥനയികക്ക്, തിരുവനന്തപുരത്ത് BEd നു അഡ്മിഷന്‍ കിട്ടുന്നു.  So , താമസം നമ്മുടെ ബാബുവിന്റെ വീട്ടില്‍ തന്നെ !
ബാബു തന്റെ ധാരണകളൊക്കെ തെറ്റായിരുന്നെന്നു തിരിച്ചറിയുന്നു;
കഥാനായകന് നായികയും തമ്മില്‍ ഹൃദയങ്ങള്‍ കൈമാറുന്നു;
പക്ഷെ !!!
വീട്ടുകരോടെന്തു പറയും !

വീണ്ടും അജുഭായിയുടെ അടുത്ത് : ഡാ.............

വീണ്ടു ഒരു 'മിലാനോ .... പക്ഷെ ഇപ്രാവശ്യം നോ ലഡ്ഡു "
സോറി മാച്ചു നോ ഐഡിയ, നീയായി നിന്റെ പാടായി, ഞാന്‍ ടെല്‍ഹിക്കിതാ  വണ്ടികയരുന്നു!

ക്ണിം !!!!

ജതകക്കെസ്സു, വീട്ടുകരോടോ നാട്ടുകരോടോ പറയാന്‍ പറ്റുമോ !
വിപ്ലവം ഉണര്‍ന്നു !!!
ഒടുവില്‍  ആശാന്‍ രണ്ടും കല്‍പ്പിച്ചു ഒറ്റ പ്രക്യാപനം, 
" ഇനി ചോവ്വയല്ല ആര്  എതിര്‍ത്താലും , ഞാന്‍ ഇവളെ തന്നെ കെട്ടും !
 ഇത് സത്യം, സത്യം, സത്യം !!!

ഒരു ഒന്നര മാസം കഴ്ഞ്ഞപ്പോള്‍ ഞങ്ങടെ റൂം അട്ദ്രസ്സിലേക്ക്  ഒരു കല്യാണക്കുറി എത്തി.

ഒരു കഥഹ: സമാപ്ത ധ:  












Tuesday, 4 May 2010

മിന്നാമിനുങ്ങ്

" അപ്പൊ , കൂരിരുട്ടിന്റെ കണ്ണുകള്‍ ആയാണ്  കവി മിന്നാമിനുങ്ങുകളെ കാണുന്നത് '
ഇനി എല്ലാവരും സ്ലേറ്റു എടുത്തോ ; മിന്നാമിനുങ്ങുകളെ പറ്റി രണട് വരി എഴുതിക്കോ' !!!

ചങ്കരനും  എഴുതി രണട് വരി :

" പകല്‍ അപ്പന്റെ പട്ടക്കുടയിലൂടെ നോക്കിയാല്‍ കാണുന്ന പോലെ,
രാത്രി തമ്പ്രാന്റെ പറമ്പിലെ പുളിമരത്തിലേക്ക് നോക്കിയാല്‍ കാണുന്നത് ;

മാഷിന് ച്ചുത്തം മരീട്ടില്ലാതതിനാല്‍, ചങ്കാരന് തല്ലു കിട്ടിയില്ല, ആട്ടിയതെ ഉള്ളു .

Pages

Followers