Monday, 25 January 2010

എന്‍റെ പുഴ






അവള്‍ അന്നെരു കൊച്ചുപെന്കുട്ടിയായിരുന്നു

എന്‍റെ കളിക്കൂട്ടുകാരി, എന്‍റെ കുഞ്ഞനുജത്തി !
 കൊച്ചു കിന്നരങ്ങലുമായ് അവള്‍ പാദസരം കിലുക്കും,
 എനിക്കുകളിക്കാന്‍ സ്ഫാടികക്കല്ലുകള്‍ കൂട്ടിവക്കും
ഞങ്ങളിരുവരും ചേര്‍ന്ന് പൈക്കളെ കുളിപ്പിക്കും
പിന്നീടു എപ്പോഴോ ഞങ്ങള്‍  അകന്നു !


വീണ്ടും കണ്ടുമുട്ടുമ്പോള്‍ അവള്‍ എനിക്കായി
പഞ്ചാര  മണല്‍ കൂട്ടിവചിട്ടുണ്ടായിരുന്നു
അവള്‍ കുറേകൂടെ സുന്ദരിയായിരുന്നു
അവള്‍ക്കു എന്‍റെ കൂടെ കളിയ്ക്കാന്‍  നാണം !


വീണ്ടും യാത്ര പോലും പറയാനാകാതെ പിരിഞ്ഞു
ഞാനെത്തിയ നഗരത്തില്‍ - അവളെപ്പോലെ തന്നെ ഒരാള്‍
കുറെ കൂടെ പ്രായമുണ്ട് - സംശയം ' ഹേയ്
- ഇനി അവളുടെ അമ്മ - ചോദിക്കാം
ഹ ഹ ഹ - അവളനത്രേ ഇവരുടെ അമ്മ !

വരള്‍ച്ച

വീണ്ടും വല്ലാത്ത വരള്‍ച്ച ........
സൌഹൃതവും, പ്രണയവും, ബന്ധങ്ങളും
അങ്ങനെ , അങ്ങനെ എന്തൊക്കെയോ വറ്റിവരണ്ടു പോയോ ?
പണ്ടെനിക്ക് തോന്നിയിരുന്നു സൌഹൃതം നീലയാണെന്ന്,
കടല്‍ പോലെ, ആകാശം പോലെ  പരന്ന്.... അങ്ങനെ.
മലമുകളിലെ ബ്രാന്ധന്‍ വിളിച്ചു പറഞ്ഞു അല്ല അല്ല...
അതിന്റെ നിറം ചുവപ്പാണ്.............
ചോരയുടെ അല്ല, ചെമ്പരത്തി പൂവിന്റെയും ,,,,
പിന്നെ ..
ഹൃദയത്തിന്റെ, നീലിമയുള്ള ചുവപ്പ് ..

Monday, 4 January 2010

എന്‍റെ പ്രണയ പരീക്ഷണം (ങള്‍)

അന്നുമെനിക്ക്  പ്രണയം ഇല്ല എന്ന് വാദിക്കുവാനായിരുന്നു   ഇഷ്ടം.
ഒരു സത്യാന്വേഷി ആകയാല്‍ ( അതിനാല്‍ മാത്രം )
ഞാനെന്‍റെ വാദങ്ങള്‍ ന്യായീകരിക്കുവാന്‍ പരീക്ഷണങ്ങള്‍  
‍നടത്താറുണ്ട്‌ . ( ഇന്നും)
അവയില്‍ ചില പരീക്ഷണങ്ങള്‍ ........


ഒന്ന്

അന്നു ഞാന്‍ ഏകാകിയായിരുന്നു  ( സന്തോഷവാനും ) അവള്‍ കുറച്ചു വൈകിയാണ് കടന്നു വന്നത് ..... കൃത്യമായി പറയുകയാണെങ്കില്‍ , ലോക വ്യപാരകേന്ദ്ര ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്.
ഞാന്‍ അവളെ ശ്രദിച്ചില്ല , കാരണം അവളൊരു സുന്ദരിയെ
അല്ലായിരുന്നു.( അന്നു  )

സ്റെഫന്‍  ഹോകിന്‍സ്   , ബ്ലാക്ക്‌ ഹോളുകളെ പറ്റിയുള്ള
അദ്ധേഹത്തിന്റെ നിലപാടുകള്‍ മാറ്റിയ അന്നു  അവള്‍  പറഞ്ഞു

' ഇഷ്ടമാണ് "
ഇഷ്ടപെട്ടോ- അതിനെന്താ ?
-അത് പോര
      പിന്നെ ?
- നീയും....
      ആലോചിക്കട്ടെ  !

ഒരുദിവസം, സുമാത്ര യില്‍ വീണ്ടും ഒരു കൊച്ചു ഭൂമികിലുക്കം ( 6 .4 , രിക്ക്ട്ടെര്‍ സ്കലില്‍)   ഉണ്ടായ അന്നു രാത്രി അവള്‍ എന്നെ
വിളിച്ചു -
-  എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷെ എന്‍റെ കല്യാണമാണ് !
          അതെന്താ ?
- എനിക്കെ മറ്റൊരാളെയും  ഇഷ്ടമായിരുന്നു !
         കൊള്ളാം !
അവസാനമായി അവള്‍, എന്‍റെ നിഴല്‍ ചോദിച്ചു, ' എന്തോ, ആരെയോ മറക്കനനത്രേ   !,ഞാന്‍,വിശാലമനസ്കന്‍ അതും കൊടുത്തു.
( സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ എന്തും കൊടുക്കും )
ഒടുവില്‍ അവള്‍ പറഞ്ഞു
- ഞാന്‍ നിന്നെ വെറുക്കുന്നു, നീ  എന്നെ പറഞ്ഞു പറ്റിച്ചില്ലേ !
         ശരി
- അത് പോര 
      പിന്നെ ?
-നീയും..................... 
      ആലോചിക്കാം !
അങ്ങനെ അവള്‍  പിരിഞ്ഞു, എനിക്ക് എന്‍റെ നിഴലും നഷ്ടമായി. (ഭാഗ്യം)

രണട്
ബോര്‍ ... പരമ ബോര്‍  ഇനിയിപ്പോ പ്രണയം ഉള്ളത് തന്നാണോ ? പിന്നെന്താ ഇങ്ങനൊരു ശൂന്യതാ ...
അങ്ങനെ പെറുവില്‍ ഭൂമികുലുങ്ങിയ അന്നു ഞാന്‍ രണ്ടാമത്തെ പരീക്ഷണം ആരംഭിച്ചു.
അവള്‍ സുന്ദരി ആയിരുന്നു ( അന്ന് )
ഞാന്‍ അവളോട്‌ ഖലീല്‍ ജിബ്രാനെ പറ്റി സംസാരിച്ചു.
അവള്‍ പറഞ്ഞു ഖലീല്‍ എന്നൊരു കുട്ടി അഞ്ചാം  ക്ലാസ്സുവരെ അവളുടെ കൂടെ പഠിച്ചിരുന്നു.
ചങ്ങമ്പുഴയെ  പറ്റി പറഞ്ഞപ്പോള്‍
അവള്‍ക്കു പുഴയില്‍ കുളിച്ചാല്‍ ജലദോഷം വരുമത്രേ ! 
അലയൂത്യന്‍ ദ്വീപില്‍ ഭൂമികുലുക്കം ( 7 . 2 ) ഉണ്ടായ അന്നു  ഞാന് ‍അവളെ പറ്റിത്തന്നെ സംസാരിച്ചു , അവള്‍ പറഞ്ഞു
-അമ്മയോട് ചോദിക്കണം
         എനിക്കും...
ഇന്നലെ  ആ " സഹോദരി", ഞാന്‍ സമ്മാനിച്ച പുസ്തകത്താളിനിടയില്‍  വച്ച മയില്‍ പീലി പ്രസവിച്ച വാര്‍ത്ത‍ വിളിച്ചറിയിച്ചു  .

"അങ്ങനെ ഞാന്‍ നിഗമനത്തിലെത്തി എല്ലാ സ്ത്രീകളും എന്‍റെ സഹോദരിമാരാണ്, ഞാന്‍ അവരുടെ കുഞ്ഞനുജനും ! ."  

Pages

Followers