Wednesday 26 May, 2010

ഗാന്ധി & ഖാദി

        
        സംഭവം  നടക്കുന്നത്, ഖാദി ശനിയാഴ്ച വസ്ത്രമാക്കുന്നതിനും, പദ്മശ്രീ ഭരത് ലെഫ്റ്റെനന്റ്റ് കേണല്‍ മോഹന്‍ലാല്‍ ഖാദിയുടെ ബ്രാന്‍ഡ്‌ അമ്പാസ്സിടര്‍ ആകുന്നതിനും മുന്‍പാണ്‌, അന്നു ഞങ്ങടെയൊക്കെ മനസ്സില്‍ ഖാദി ക്ക് ഒരേയൊരു അമ്പാസ്സിടറെയുള്ളൂ - മഹാത്മാ ഗാന്ധി '

അന്നൊരു ഓണക്കാലം, " ഖാദി 30 % റിബേറ്റ് " എന്നൊരു തകര്‍പ്പന്‍ ബോര്‍ഡ്‌.

എന്നാപ്പിന്നെ  ഒരു ഷര്‍ട്ട്‌ എടുത്തിട്ടുതന്നെ കാര്യം; സംഗതി ഹോസ്റ്റലിലെ വട്ടമേശയില്‍ ചര്‍ച്ചക്കിട്ടു;
-വിലക്കുറവ്
- ഗുണമേന്മ
- ദേശീയത
- റഫ്  ലുക്ക്
- ലോങ്ങ്‌ ലാസ്റ്റിംഗ്

       കിട്ടിയ അഭിപ്രായങ്ങള്‍ എല്ലാം പോസിറ്റിവ് ;അങ്ങനെ സംഭവം ഉറപ്പിച്ചു ;തീയതി കുറിച്ചു - നാളെ തന്നെ!
 എന്നാപിന്നെ ഗിരീഷ്‌ മാഷിനെയും കൂട്ടിക്കളയാം.
                                               -------------------------------------------
ഒറിജിനല്‍ കോട്ടന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ മാഷ്‌  ഒരു പുലിയാണ്. മൂന്നു ഘട്ടങ്ങളായാണ് അദ്ധേഹത്തിന്റെ പരിശോധനകള്‍, അത് ആര് എവിടുന്നു എപ്പോള്‍ പഠിപ്പിച്ചു എന്ന് ആര്‍ക്കും അറിയില്ല.
  
ഒന്നാം ഘട്ടം ( ഘ്രാണ ഘട്ടം   ) : തുണി എടുത്തു മണപ്പിച്ചു നോക്കുന്നു. ( പശമണം ആണ് പരിശോധിക്കുന്നത് എന്നാണ് ഭാഷ്യം )

രണ്ടാം ഘട്ടം  (ആന്ഗ്യ ഘട്ടം ):  
   തുണി രണട് കൈകൊണ്ടും പിടിച്ചു ഞെരിക്കുന്നു ( ഏതാണ്ട് തേങ്ങാപ്പാല്‍ പിഴിയുന്ന മട്ടില്‍ ) പിന്നെ ആ ചുക്കിച്ചുളിഞ്ഞ ഭാഗത്ത്‌ നടുവിരല്‍ കൊണ്ട് ഒരു മിടിപ്പുണ്ട് മാഷിന്,  എന്നിട്ടത്, ' കൊള്ളാം' എന്ന ഒരു കൈആന്ഗ്യത്തില്‍ അവസാനിക്കും. ( അതിന്റെ ശാസ്ത്രീയത എന്താണെന്നു ആശാന്  മാത്രമേ അറിയൂ )

മൂന്നാം ഘട്ടം ( നന ഘട്ടം ) ഒരു -പോസ്റ്റ്‌വാങ്ങല്‍' പ്രക്രിയയാണ്‌; തുണി നന്നായി വെള്ളത്തിലിട്ടു കുതര്‍ത്തി എടുത്തു , പിഴിഞ്ഞ് നാല് ഭാഗവും, കോണോടു കോണും വലിക്കുന്നു, എന്നിട്ടത് ഉണങ്ങാന്‍ ഇടും. ഉണങ്ങിക്കഴിയുമ്പോള്‍ നിറയെ ചുളിവുകള്‍ ഉണ്ടെങ്കില്‍  സര്‍ട്ടിഫൈ ചെയ്യും - ഇത് ഒറിജിനല്‍ കോട്ടന്‍ തന്നെ "
                                        --------------------------------------
പിറ്റേന്ന്  വ്യ്കീട്ട് തന്നെ  കടയിലെത്തി-
നല്ല പോസ്റ്റ്‌ മോഡേണ്‍- ഖാദി റടിമെയ്‌ട് ഷര്‍ട്ടുകള്‍ !
എല്ലാം ഉഗ്രന്‍ !
വളരെ പണിപ്പെട്ടു ഞങ്ങള്‍ ഓരോന്നു തിരഞ്ഞെടുത്തു, ഗിരീഷ്‌ മാഷ് ഓരോന്നും പരിശോധിച്ച് ത്രിപ്തിപെട്ടു ;
സാധനം കൌണ്ടറില്‍  കൊടുത്തു;

ചേട്ടാ ഇതിനെന്താ  വില ? 
    റിബേറ്റ് കഴിച്ചു 850  രൂപ മാത്രം !
ഒരു കൂട്ടവലി -- ശൂ ഊ ഊ ...............
ഉടന്‍ വന്നു മാഷിന്‍റെ കമന്റ്‌ -
  " വെര്‍ത്യല്ല മോനെ ഗാന്ധിജി ഷര്‍ട്ട്‌  ഇടാഞ്ഞെ "   

Wednesday 19 May, 2010

മാതന്‍

ഗ്രാമങ്ങളെ , ജീവസ്സുറ്റതാക്കുന്നത്  അവിടത്തെ ജനതയാണ്, കഥാപാത്രങ്ങള്‍! ചാത്തനും , കൊപ്പനും, പത്തുമ്മയും , നാണി യമ്മയും, ചോമ്മനും, ഹാജിയാരും , ഇല്ലാത്ത നാടുണ്ടോ ?
അവരെല്ലാം ചേരുമ്പോള്‍ ഒരായിരം നാടകങ്ങള്‍ പിറക്കുന്നു!
അത്തരം ചില ചെറിയ ചെറിയ കഥകളിലേക്ക്;
 അല്ല സംഭവങ്ങളിലേക്ക്!

മാതന്‍; വെറും ഒരു കഥാപാത്രം അല്ല , ഒരു മനുഷ്യനാണ്, പച്ച മനുഷ്യന്‍ !!
കര്‍മ്മംകൊണ്ടു സാക്ഷാല്‍ 'ഭാരത മലയന്റെ  പിന്‍ഗാമി  ! ഒടിയും, മറിയും വശമുള്ളവന്‍; ചുട്ടകോഴിയെ പറത്തുന്നവന്‍ !!!
പക്ഷെ ; മാതനിഷ്ടം,  പാക്കനാരുടെ പിന്മുറക്കാരന്‍ എന്ന് പറയാനാണ് '

നാട് മുഴുവന്‍ മാതനെ പേടിയാണ് ,  പക്ഷെ കളിയും തമാശയും, പന്തിരുകുലത്തിന്റെ കഥകളും പറഞ്ഞു തരുന്ന മാതന്‍ ആളെ ഒടിച്ചും മാട്ടിയും  കൊല്ലും എന്ന് പറഞ്ഞാല്‍ ഞാന്‍ എങ്ങനെ വിശ്വസിക്കും ?
എങ്കിലും  അയാള്‍ക്ക്‌ എന്തൊക്കെയോ കഴിവുകളുണ്ട് , അത് തീര്‍ച്ച !

കുന്തിപ്പുഴയുടെ മറുകര കാണാത്ത, സ്കൂളിന്റെ പടി  കാണാത്ത മാതന്‍ , മൂന്നോ നാലോ ഭാഷ സംസാരിക്കും എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും?സംഗതി  സത്യമാണ് !

പത്തിരുപതു കൊല്ലം മുന്‍പു നടന്ന  സംഭവമാണ് , എനിക്കന്നു നാലോ അഞ്ചോ വയസ്സ് ;
ആണ്ടിനും, ശങ്കരാന്തിക്കും, എല്ലാ വിശേഷ ദിവസങ്ങളിലും മാതന്‍ വീട്ടില്‍ വരും, കൈനീട്ടം വാങ്ങാന്; ‍വരുമ്പോള്‍ കൈയ്യില്‍ എന്തെങ്കിലും സമ്മാനങ്ങളും ഉണ്ടാകും , വീശറിയോ, ചെറിയ കുട്ടയോ, മറ്റെന്തെങ്കിലുമോ ഒക്കെയായി.


അന്നു മാതന്‍ വന്നത് ഒരു വലിയ അണ്ടിക്കൊട്ടയും ആയിട്ടാണ്; തൊടിയില്‍ ചാമിയും, മമ്മുവും തെങ്ങിന്‍ ചുവടു നന്നാക്കികൊണ്ടിരിക്കുന്നു, ആരെ കൈയ്യില്‍ കിട്ടിയാലും ഒന്ന് വാരിവിടുന്ന ആളാണ് മമ്മു ;
കുട്ട മുറ്റത്തേക്കിട്ടു   മാതന്‍ കൂകി വിളിച്ചു ..
കൂയ് ...യെ യെ
ഞാന്‍ ഓടിച്ചെന്നു കുട്ട എടുത്തു ;
     "നല്ല കുട്ട ! എനിക്ക് അതിനുള്ളില്‍ സുഖായി കൈറിരിക്കാം;"
കുട്ട മുത്തശ്ശന് കൊണ്ട്  കൊടുത്തു,
മുത്തശ്ശന്‍  - 
    ഇതിനെന്താ വേണ്ട് മാതാ .........?
മാതന്‍ -
 തമ്പ്ര ഇങ്ങലതിനയിറ്റൊന്നും കൂട്ടണ്ടാ, അടീന്‍  ഇങ്ങളോട്  വെല പറയ്യേ; നല്ല കാര്യായി ; തിരുകോണോക്ക്യല്ലേ  വരണോത് .................
( തല ചൊറിയുന്നു )
ഇത് കേട്ട മമ്മു ന്റെ  വക ഒരു കമന്റു -
' ങ്ങള് ഒരു ഫൈവ് അങ്ങ്ട് കൊടുത്താമതി ; പോരെ മാതാ അനക്ക് ഫൈവ് പോരെ "
(എന്നിട്ട്  ചാമിയെ നോക്കി കണ്ണിറുക്കി ) 
ഇത് കേട്ട മാതന്‍ ചെരിഞ്ഞൊരു രൂക്ഷനോട്ടം;  ഡൈലോഗ്-
   - "ഹും ... വാട്ട്‌ ... ഫൈവ് .. മാതന്‍ .. ഗെറ്റ്  ഫൈവ് ഹണ്‍ട്രെഡ്..   ആസക്ട്... ഓക്കേ .. യു ഫൂള്‍ .."
ഹും .. മലയാളം തന്നെ നേരാംവണ്ണം .. ഴ" ശ', ഷ'. ന്നു . പറയാന്‍ വയ്യാത്ത മാപ്ലേ ; യ്യ് മാതനെ ഇങ്കുലീശു.. പഠിപ്പിക്കാന്‍ വന്നാലെ അന്നേ ഞാന്‍ ഹിന്ദി പഠിപ്പിക്കും ... ഹിന്ദി ; സംജാ .. ?

മമ്മുവും, ചാമിയും ഞാനും  വാപൊളിച്ചു നില്‍ക്കെ, മുത്തശ്ശന്‍  കൊടുത്ത പൈസ മുണ്ടിന്റെ കോന്തലയില്‍ കെട്ടി മാതന്‍ നടന്നു  പോയി !


 തുടരും .............

Tuesday 18 May, 2010

ഒരു നാട്ടുപുരാണം

ഇന്ന് മണ്ണാര്‍ക്കാട് പോത്തോഴി പൂരം; വള്ളുവനാട്ടിലെ  ഒരു പൂരക്കാലത്തിനു കൂടി ഇതോടെ കൊടിയിറങ്ങും;

പാട്ടിന്റെ പെരുമയുള്ള " മണ്ണാര്‍ക്കാട് പൂരം - പ്രമാണി മാരുടെയും , മലയിറങ്ങുന്ന ഗിരിവര്‍ഗക്കരുടെതുമാനെങ്കില്‍;"പോത്തോഴി പൂരം , സാധാരണ കര്‍ഷക  ജനതയുടെയും  പണിയാളരുടെതുമാണ് . അവര്‍ക്കത്‌ 'പോത്തോക്കിയാണ് ;


ശ്രീ പോര്‍ക്കലി ലോപിച്ച് - പോത്തോഴി ആയെന്നു പറയപ്പെടുന്നുണ്ടെങ്കിലും; സാധാരണ ജനതക്കിടയില്‍ ഈ പേരിനു പിന്നില്‍ മറ്റു പല കഥകളും ഉണ്ട്;


പ്രസിദ്ധമായ കുന്തി പുഴയുടെ കരയിലാണ് ഈ ക്ഷേത്രം ; ഈ പുഴയുടെ തീരത്ത് തന്നെയുള്ള ചമ്മ്രവട്ടത് അയ്യപ്പനുമായി ബന്ധിപ്പിച്ചാണ് അതില്‍ ഒരു കഥ;

 
              ചമ്രവട്ടത്തയ്യപ്പന്‍ ഒരിക്കല്‍ ഒരു വലിയ ചരക്കു ( വല്യ ഉരുളി ) പുഴയിലൂടെ കൊണ്ട് പോകുകയായിരുന്നു; ഇത് കണ്ടു രസം കയറിയ ദേവി, അയ്യപ്പനെ ഒന്ന് കളിപ്പിക്കാന്‍ ചരക്കു പിടിച്ചു വച്ചു; അയ്യപ്പന്‍ പലതവണ ശ്രമിച്ചിട്ടും ചരക്കു വിട്ടുകിട്ടിയില്ല; കലികയറിയ അയ്യപ്പന്‍ ചുറ്റും നോക്കിയപ്പോള്‍; പുഴക്കരയില്‍ പാടത്തു കാവല്‍ കിടക്കുന്ന ചെറുമനെ കണ്ടു, അയ്യപ്പന്‍ ചെറുമന്റെ കയ്യില്‍ നിന്നും മടവാളെടുത്തു ദേവിയുടെ കൈ വെട്ടി; ദേവിയുടെ കൈ അറ്റ് പോയെങ്കിലും വിട്ടില്ല, മറു കൈ കൊണ്ട് ഒരു വലിയ കല്ലെടുത്ത്‌ ചരക്കിന്‌ മീതെ വച്ചു.അയ്യപ്പന്‍ നിരാശനായി പോകുകയും ചെയ്തു. (  ഇവിടെ ദേവിയുടെ കളം വരക്കുമ്പോള്‍ ഒരു കൈ ഇല്ലാതെയാണ് വരക്കാറുള്ളത്  )


ഇതൊന്നും അറിയാതെ; പിറ്റേന്ന് ഉറക്കമുണര്‍ന്ന ചെറുമന്‍ തന്റെ മടവാളില്‍ മീന്‍ ചെകിള പോലെ എന്തോ കണ്ടു, കുറെ ശ്രമിച്ചിട്ടും അത് പൊകഞ്ഞു, കരുവാന്റെ ആലയിലെത്തി ; മടവാളില്‍ പറ്റിയിട്ടുള്ളത് മീന്‍ ചെള്ളയല്ല, സ്വര്‍ന്ന മാണെന്ന്  മനസ്സിലാക്കിയ കരുവാന്‍ ചെറുമനെ പറ്റിച്ചു സ്വര്‍ണ്ണം കൈക്കലാക്കി .

കുറെ നാളുകള്‍ക്ക് ശേഷം പോത്തിനെ കുളിപ്പിക്കുവാന്‍ വേണ്ടി കടവിലെതിയ ചെറുമന്റെ ഒരു പോത്ത്, പുഴയിലിറങ്ങി തിരിച്ചു കയറിയില്ല, പിന്നീടും പലതവണ ഇത് ആവര്‍ത്തിച്ചു; ഒരു ദിവസം മുങ്ങാന്‍ തുടങ്ങുന്ന പോത്തിന്റെ വാലില്‍  പിടിച്ചു കൊണ്ട് വെള്ളത്തിനടിയില്‍ പോയ ചെറുമനും പിന്നീടു തിരിച്ചു വന്നില്ല എന്നാണ് കഥ!
അങ്ങനെ പോത്തിനെ ഔക്കി ( മുക്കുക ) - പോത്തോക്കി ആയിമാറി എന്ന് പറയപ്പെടുന്നു ;


എന്തായാലും ദേവിയുടെ കൈ വെട്ടിയിട്ടിട്ടും, അയ്യപ്പന്‍റെ പരിഭവം മാറിയില്ല; എല്ലാകൊല്ലവും പോത്തോഴി പൂര ദിവസം അപ്പന്‍ മഴ പെയ്യിക്കും !
ഈ കൊല്ലവും അത് ആവര്‍ത്തിച്ചിരിക്കുന്നു  .........

രക്തസാക്ഷികള്‍ "

സ്ഥലം : ത്രിലോക കൌണ്സിലിംഗ് ആന്‍ഡ്‌ കണ്സല്ടന്‍സ്

സമയം : ഉച്ച തിരിഞ്ഞ നേരം

തലവഴി മുണ്ടിട്ട മൂന്നു പേര്‍ പരിസര വീക്ഷണം നടത്തി പാഞ്ഞു അകത്തു കയറി; ചാരുകസാലയില്‍ ഉറക്കം തൂങ്ങുന്ന പപ്പന്‍ ഞെട്ടി ഉണര്‍ന്നു!!!

     കുത്തി ഇര്കിന്‍.....
അഗതര്‍  ആസനസ്ഥര്‍ ആയി
     ഊഒം ..................... എന്തേ ?
ഉന്നം .. അങ്ങയുടെ വിധഗ്ത സേവനം .........
     ദക്ഷിണ ?
ഉവ്വ് .. കൊണ്ടാന്നിരിക്കുന്നു ..
     ദ്രാവകമോ ?... ശീട്ടോ ?
ശീട്ട് ....
     പന്തടിക്കുമോ ?
ഹില്ല...  നല്ല പുറംവരവോക്കെയുണ്ട് !!!
    എവിടുന്നാ ? വന്ന  കാര്യം ?
ഇവടൊക്കെ തന്നെ ഉള്ളതാ, വിദേശത്തായിരുന്നു; വന്നത് താങ്കളുടെ സേവനം പ്രതീക്ഷിച്ചു !
      ശരി ; പ്രസ്ഥാനം പോതുമേഖലയോ  ? അതോ ............
പൊതു.... പൊതു ; രാഷ്ട്രീയം ..........
      അഹ കൊള്ളാം !!! ഞാന്‍ എങ്ങനെ നിങ്ങളെ സേവിപ്പണം ?
നമ്മടെ ഒരു പുതിയ പ്രസ്ഥാനം ആണ്; പക്ഷെ ആള് പോരാ ........... ജനപിന്തുണ നാസ്തി !!! പോസ്റ്റര്‍ഒട്ടിക്കാനും , ബാനര്‍  കെട്ടാനും കൂലികൊടുത്തു മുടിഞ്ഞു! വയ്യ ഇനി വയ്യ.. അടുത്ത അങ്കത്തിനു ഇറങ്ങണം എന്നും മനസ്സിലുണ്ട്  ;
       ഭേഷ് !!! ആട്ടെ .. എന്തൊക്കെയാ ചേരുവകള്‍ ? ജനാധിപത്യം  ??
ഉവ്വ് ... ആവശ്യത്തിനു, പേരില്‍ത്തന്നെ ഉണ്ട് ;
       സോഷ്യലിസം ?
അതും .
      മൌലികത ?
അതെ ഉള്ളു !
     വിപ്ലവം ?
ആ വഴിക്കും ശ്രമിച്ചു; പക്ഷേ അതാണ് പോരായ്ക ......
     ന്നു വച്ചാല്‍ ?
കുറെ നരച്ച വരെ ഒക്കെ കൊണ്ടന്നു തലപ്പതിരുത്തി ; നോ രക്ഷ:
      നര എന്ന് പറയുമ്പോ ?
എല്ലാം  ;
      അഹ അതും പയറ്റിയോ ;
ഊം ....
      അപ്പൊ എന്‍റെ പ്രാഥമിക നിഗമനത്തില്‍  നിങ്ങക്ക്  ഉടന്‍ ആവശ്യം ഒരു രക്തസാക്ഷിയെയാണ്;
അതിനു ?
     ശ്രമിക്കണം ;
ശ്രമം എന്ന് പറയുമ്പോ ; കനംതാങ്ങികള്‍ കഴിച്ചു മറ്റാരെങ്കിലും വേണ്ടേ ;
     ആരായാലും മതി .
കൈയ്യില്‍ കായുള്ളവര്‍ ,അതിനു മെനക്കെടുമോ ; 
     എന്നാപ്പിന്നെ കടമെടുക്കരുതോ  ?
ആ നിലക്കും ശ്രമിച്ചു .. പക്ഷെ ............
      എന്നാ പിന്നെ പത്രത്തില്‍  ഒന്ന് പരസ്യം ചെയ്താലോ ?
ആവാം ; നടക്കുമോ ?
      ശ്രമിക്കാം; ഞാന്‍ ഇവിടില്ലേ !
ശരി; എന്നാപിന്നെ കാണാം, സംഗതി  വേഗം നടക്കണം ;
      റാന്‍ ..........
( മച്ചില്‍ ഇരുന്ന ഗൌളി - കണ്ടു; കേട്ടു ) 
---------------------------------------------------
പിറ്റേന്ന് - മലയാളം മുഴുവന്‍ അത് കണ്ടു   ഞെട്ടി !
 ഒന്നാം പേജില്‍ പരസ്യം -  " രക്തസാക്ഷികളെ ആവശ്യമുണ്ട് !!! "
ആറാം പേജില്‍  വാര്‍ത്ത‍ - 'രക്ത സാക്ഷികളെ തേടുന്നു '

പൂച്ച


പാര്‍ത്തു നിന്ന്,
കൂര്‍ത്ത നഖം
കോര്‍ത്ത്‌ ഇരയെ
കൊല്ലും  ;
എങ്കിലും
എന്തൊരു ഓമന !

Sunday 16 May, 2010

വിപ്ലവം കൊണ്ടൊരു ധോത്തിയും,
പ്രണയം കൊണ്ടൊരു തൂവാലയും
അയാള്‍ നെയ്തു ;
പ്രതീക്ഷകള്‍ കൊണ്ടൊരു വല നെയ്തതോടെ
അയാള്‍ക്ക് പണിയില്ലാതായി '

Saturday 15 May, 2010

നഷ്ടദുഖം *

പ്രണയമാണെന്ന് ഞാന്‍
അറിയുവാന്‍ വൈകയാല്‍
പിരിയുകയയിരുന്നോ ...
അന്നു നമ്മള്‍ പിരിയുകയയിരുന്നോ ?

നുരയുന്ന, പുകയുന്ന
എരിയുന്ന ലഹരിയില്‍
അന്നു ഞാന്‍ തെടിയതെന്തു
ഇന്ന് ഞാന്‍ നേടിയതെന്ത്
എല്ലാം ........
നഷ്ട ദുഖങ്ങള്‍ !

* +ve

Pages

Followers