മലയാളം ചാനല്‍ വക മദ്യരാജാവിന്റെ സൗജന്യ പരസ്യം !
കഴിഞ്ഞ ദിവസത്തെ മിക്ക മലയാളം ടെലിവിഷന്‍ ചാനലുകളും ഒരു വാര്‍ത്ത തന്നിരുന്നു -
നായനാര്‍ കപ്പു ഫുട്ബളിനോടനുബന്ദിച്ചു,
" കിംഗ്ഫിഷര്‍ ന്റെ പരസ്യം നല്‍കുന്ന വേദന "
എല്ലാ തരം മദ്യങ്ങളുടെയും പരസ്യം മാധ്യമങ്ങളില്‍ വിലക്കിയിരിക്കെ, പ്രസ്തുത ബീര് വാങ്ങുന്നവര്‍ മാത്രം കാണതക്കവിധത്തില്‍ കുപ്പിയില്‍ ഒട്ടിച്ചിരിക്കുന്ന ആ പ്രച- രണപരസ്യം കുപ്പിയും ലേബലും വാചകവും സഹിതമാണ് ചാനലുകള്‍ കൊടുത്തത്.
ഒഴുക്കിയത് മുതല കണ്ണിരല്ലായിരുന്നെങ്കില്‍ പരസ്യവച്ചകമെങ്കിലും ഒഴിവാക്കാമായിരുന്നു.
ഇനിയിപ്പോ മല്യ പരസ്യം പിന്‍വലിച്ചാല്‍ തന്നെ കുഴപ്പമൊന്നുമില്ല സംഗതി എത്തണ്ടിടതതു എത്തിക്കഴിഞ്ഞു, ഒരു രണട് മൂന്നു ദിവസം കൂടി, അതങ്ങനെ മിനുട്ടിലും, മണിക്കൂറിലും പ്രചരിച്ചുകൊണ്ടിരിക്കും. പോരേ. ?
ഫലത്തില്‍ കിങ്ങ്ഫിഷറിനൊ സൗജന്യ പരസ്യം !!!
( ഇനിയിപ്പോ സൗജന്യം തന്നെ ആണോന്നു ആര്‍ക്കറിയാം )
ഒരു തല കൊണ്ട് വേദം ഉരുവിടുകയും, രണ്ടാമത്തെ തലകൊണ്ട് സുരപാനം ചെയ്യുകയും, മൂന്നാമത്തെ തലകൊണ്ട് ലോകവീക്ഷണവും നടത്തിയിരുന്ന പുരണ കഥാപാത്രം; അതിന്റെ ഒരു E - വെര്ഷന് !
Sunday, 21 February 2010
Subscribe to:
Post Comments (Atom)

Vaarthakal parasyangalakunnathinte uthama udhaharanam thanne.....manoharamayi kandu pidikkukayum avatharippikkukayum cheythirikkunnu...janam sathyam manassilakkatte.....
ReplyDelete