കുറെ നാളുകള്‍ക്ക് ശേഷമാണു നല്ല ഒരു ആശയം കിട്ടുന്നത്
ഉടന്‍ തന്നെ ഒരു പേപ്പറില്‍ ആക്കികളയാം-
നല്ല സമയം - ശല്യംചെയ്യനായി ആരും അടുത്തൊന്നും ഇല്ല-
ഛെ ...... എത്രയായിട്ടും ക്ലൈമാക്സ് അങ്ങോട്ട് ശരിയാകുന്നില്ല
( ഹോ ആരും ഉടനൊന്നും ശല്യം ചെയ്യാന്‍ കയറി വരാഞ്ഞാല്‍ മതിയായിരുന്നു ...... )
- തീര്‍ന്നില്ല ... അതാ അവള്‍ വരുന്നു ......
ഏതാണ്താടാ , ഭാവത്തില്‍ ചെരിഞ്ഞൊരു പൂച്ച നോട്ടം
( മിണ്ടണ്ട , പോകുന്നെങ്കില്‍ ശല്യം പോകട്ടെ ... )
ഹേയ് , വിടുന്ന മട്ടില്ല
എന്തെയ് ? എങ്ങോട്ട് വന്നു ചോദ്യം .
ഉംഹും
ഞാന്‍ രാവിലെ മുതലേ അന്നേ ശ്രദ്ധിക്ക്യ എന്താ അനക്കൊരു വെഷമം ?"
ഹേയ് ....
അതൊന്നുമല്ല എന്തേ പറ്റിതു പറ ....
ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ?
അല്ലാതെ യ്യ് ഇങ്ങനെ ഇരിക്കണത് കാണാറില്ലല്ലോ !
പറയട .....
ഇനി ഞാന്‍ നേരത്തെ ഇതുക്കൂടെ പോയപ്പോ മൈന്‍ഡ് ചെയ്യതോണ്ടാണോ ?
( ഹൌ അപ്പൊ നേരത്തെ ഇതുക്കൂട പോയിരുന്നോ ? ഭാഗ്യം! മിണ്ടാഞ്ഞത് )
യ്യ് വല്ല്യ പോസിഡാണ്ടേ കാര്യം എന്താച്ച പറയട !...
ഹേയ് ഒന്നുല്ല്യ .. നീ എന്താ വന്നത് ?
ഞാന്‍ നീ ഒറ്റക്കിരുന്നു ബോറടിക്കണ്ട എന്ന് കരുതി നിനക്കൊരു കമ്പനി തരാന്‍ വന്നതാ !
ഹോ, അത്യോ ? എന്തായാലും വന്നത് നന്നായി , അല്ലെങ്കില്‍ ഞാനിവിടെ ഇരുന്നു ഏകാന്തതയുടെ വിഷംകുടിച്ചു ചത്തേനെ !!!
ഒരു തല കൊണ്ട് വേദം ഉരുവിടുകയും, രണ്ടാമത്തെ തലകൊണ്ട് സുരപാനം ചെയ്യുകയും, മൂന്നാമത്തെ തലകൊണ്ട് ലോകവീക്ഷണവും നടത്തിയിരുന്ന പുരണ കഥാപാത്രം; അതിന്റെ ഒരു E - വെര്ഷന് !
Monday, 22 February 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment