Sunday, 4 April 2010

മുറിവേറ്റ ചങ്ങാതിക്ക്........

ആ നടപ്പാതകളില്‍ പണ്ടും,
പലവട്ടം നമ്മള്‍ കണ്ടുമുട്ടിയിട്ടുണ്ടാകാം;
കണ്ടും, കാണാതെയും പലവട്ടം ;
പക്ഷെ! മിണ്ടിയില്ല , ഒരിക്കലും.
  
       എന്നാല്‍ ഇന്നലെ ആ കൂരിരുട്ടത്,
       വീണ്ടു കണ്ടപ്പോള്‍   ഞാന്‍  തിരിച്ചറിഞ്ഞു,
       നിന്നെയും,  നിന്റെ ഉള്ളിലെ മുറിവും;
      പിന്നെയും പലവട്ടം!
ഞാന്‍ ഇരുട്ടറിയാനും, നീ വെളിച്ചം തേടിയും,
പിന്നീടു കാണുമ്പോളൊക്കെ നമുക്ക് ( എനിക്ക് )
പലതും പറയാനുണ്ടായിരുന്നു :

       കാലില്‍ കൊണ്ട മുള്ളും,
       രാവില്‍ കണ്ടാ കനവും ;

ബൊളിവിയ യിലെ  വിപ്ലവവും,
സോമാലിയയിലെ പട്ടിണിയും;

       പ്രോമിത്യുസ്സു മുതല്‍,
      ഗൂഗിള്‍ ബസ്സുവരെ

നിന്റെ മുറിവ് മാത്രം
പക്ഷെ ................

3 comments:

  1. nice poetry balu...can say more about it..but...

    ReplyDelete
  2. sorry mam...
    but....
    paathi ketta paattinte sugam muzhuvan kettal undakilla !!

    ReplyDelete

Pages

Followers