ഒരു തല കൊണ്ട് വേദം ഉരുവിടുകയും, രണ്ടാമത്തെ തലകൊണ്ട് സുരപാനം ചെയ്യുകയും, മൂന്നാമത്തെ തലകൊണ്ട് ലോകവീക്ഷണവും നടത്തിയിരുന്ന പുരണ കഥാപാത്രം; അതിന്റെ ഒരു E - വെര്ഷന് !
Monday, 22 March 2010
കൊയിപ്പേന്‍
"ഒരു പുതിയ വാടക വീട് " ഞങ്ങളുടെ ഒരു അത്യാവശ്യമായി , ഞങ്ങള്‍ എന്ന് പറയുമ്പോള്‍- ഞാന്‍ , സുഹൈര്‍ , തന്‍വീര്‍. സുഹൈര്‍ റിന് കാല്‍ ഓപ്പറേഷന്‍! ഞങ്ങളുടെ മൂന്നാം നില മാളിക ഒഴിഞ്ഞേ പറ്റു.
പഠിക്കുന്ന* ആണ്‍കുട്ടികള്‍ക്ക്, ഏറ്റവും ബുദ്ധിമുട്ട് ഒരു വീട് ഒപ്പിക്കാനാണ് , നാട്ടില്‍ വീടുകള്‍ ഒരുപാടുണ്ട് , പക്ഷെ " students " സിന് തരില്ല , ചോദിച്ചാല്‍ പറയും - " ഫാമിലിക്കെ കൊടുക്കു" എന്ന്. ( തല്പര്യമില്ലാഞ്ഞിട്ടല്ല ചേട്ടാ, ഈ പ്രായത്തിലുള്ള, അതും ജോലിപോലും ഇല്ലാത്തവര്‍ക്ക് ആരെങ്കിലും പെണ്ണ് തരുമോ ? എന്ന് ചോദിയ്ക്കാന്‍ പറ്റില്ലല്ലോ , ആവശ്യം നമ്മുടെതല്ലേ" )
അങ്ങനെ ഞാനും തന്‍വീറും ഒരു ഞായറാഴ്ച നോക്കി "വീട് തെണ്ടാനിറങ്ങി.
" വീട് കൊടുക്കാനുണ്ടോ വീട് "
കൂടെ സിദ്ധി യെ യും കൂട്ടി, അവന്‍ ഞങ്ങളുടെ ഒരു സുഹൃത്തും, തൊഴില്‍ - സ്ഥലകച്ചവടവുമാണ് .
അങ്ങനെ , വീടുകളും കോര്‍റ്റേഴ്സുകളും, കടകളും ഒന്നും വിടാതെ ഞങ്ങള്‍ കയറിയിറങ്ങി.
നാഷണല്‍ ഹൈവേ 213 ന്റെ അഞ്ചു കിലോമീറ്ററുകള്‍ കീഴടക്കിയപ്പോള്‍ ഒരു വിവരം കിട്ടി.
വിലപ്പെട്ട ഒരു വിവരം -ഹാജിയാര്‍ക്കൊരു വീടുണ്ട് ആര്‍ക്കു വേണമെങ്കിലും കൊടുക്കും "
കൂടുതല്‍ എന്തങ്കിലും ചോദിക്കുന്നതിനു മുന്‍പ് ചേട്ടന്‍ കടയടച്ചു പോകാന്‍തുടങ്ങി.
"സമയം 2 രണട് മണിയായി എനിക്കെ പൈക്കുനുണ്ട് , ങ്ങള് ആ പാടത്തുള്ള രോട്ടുംമേ കൂടെ നെര്യങ്ങുടെ പോയ ഹാജ്യരുടെ പെര്യായി ".
( രാവിലെ പത്തു മണിക്ക് തുടങ്ങിയ നടത്തമാണ് )
അതെങ്കില്‍ അത്, ഗുശി! ബഹുത് ഗുശി !
അങ്ങനെ നല്ലവനായ ആമാനുഷ്യനെ സ്മരിച്ചുകൊണ്ട്, അയാള്‍ കാണിച്ച വഴിയിലൂടെ നടത്തം തുടര്ന്നു .
കണ്ട ഒന് രണട് വീട്ടില്‍ ചോദിച്ചു, അവര്‍ ഹാജിയാരെ അറിയുക പോലും ഇല്ല, - ഹേയ് അയാള്‍ പറ്റിക്കുമോ ? ഇല്ല !
കിലോമീറ്ററുകള്‍ രണ്ടോ മൂന്നോ പിന്നിട്ടു, വീട് പോയിട്ട് പിന്നെ ഒരു മനുഷ്യജെവിയെ പോലും കാണാനില്ല , ഇരുപുറവും പാടം മാത്രം !
അങ്ങനെ ഒരു വളവു തിരിഞ്ഞപ്പോള്‍ തലേല്‍ക്കെട്ടും താടിയും ശുഭ്രവസ്ത്രങ്ങളുമായി ഒരു 'ദൈവദൂദന്‍. പ്രദ്യക്ഷപെട്ടു !
സിദ്ധി : മോല്യാരെ ഈ ഹാജ്യര്ടെ പേരഎവട്യ ?
ദൈ.ദൂ : നടന്നോളി ഞാനും അങ്ങിടാ .
--- ഹാവൂ
പക്ഷെ അതധിക നേരം നീണ്ടു നിന്നില്ല, പിന്നെടങ്ങോട്ടു ഒരു ചോദ്യശര പ്രവാഹമായിരുന്നു ?
: എവുടുന്നാ ?
: എന്തേ ?
: കചോടക്കരാ ?
: കംബനീക്കാ ?
: പണിക്കാ ?
(ഞങ്ങക്ക് പണിയായി !)
ദൈ.ദൂ : ങ്ങള് ഒന്നുവ്ടെ നിക്കേ ഞാപ്പോ വരാം, ന്റെ കണ്ടത്തില്‍ വെള്ളം ഒന്ന്നു നോക്കട്ടെ .
ഞാന്‍ : അല്ല , നിങ്ങള്‍ വീട് പറഞ്ഞാ മതി , ഞങ്ങള് പോയ്ക്കോളം.
ദൈ.ദൂ : ഹേയ്, ങ്ങല് ഒന്നടങ്ങുന്നു, ഞാനും അങ്ങിടന്നെയാ.
- രക്ഷയില്ല!
മടങ്ങിവന്ന ശേഷം " പേര്‍ഷ്യ യെ പറ്റിയുള്ള ഒരു സ്ഥലമൂല വിവരണമായിരുന്നു , ഇടയ്ക്കിടെ ചോദ്യങ്ങളും, ഞങ്ങളെ പരസ്പരം മിണ്ടാന്‍ പോലും വിടുന്നില്ല .
ആശാന്‍ വിടുന്ന മട്ടില്ല 'അറവു തന്നെ !ഉടന്‍ സിദ്ധിയുടെ വക ഒറ്റ ചോദ്യം -
: "അല്ല ക്ക എബടെ ഈ വാറ്റു കിട്ടുന്നുപരയണത് ശര്യ? "
' ഞങ്ങള്‍ ഇരുവരും ഞെട്ടി, അഗതനും .
ദൈ.ദൂ : എന്ത് ?
സിദ്ധി : ഈ വാറ്റുചാരയെ, ഹാജിയരടെ പറഞ്ബിനടുത്തു കിട്ടുന്നുകെട്ടു , ശര്യ ? ഞങള്‍ അത് നോക്കി വന്നതാ .
ദൈ.ദൂ : 'ക്ക്യരിയില്ല്യാ , ങ്ങളെ നടന്നോളി, ക്കെ ബടെ പരംബിലോന്നു പോണം.
അങ്ങേര പെട്ടന്ന് വരംബതെക്കിറങ്ങി ഒരു പോക്കായിരുന്നു .
സിദ്ധി : എങ്ങനെണ്ട് , അതേയ് ങ്ങളെ ഈ കോളെജില് പഠിച്ചിട്ടൊന്നും ഒരു കാര്യല്ല്യാ, ഇമ്മാതിരി കോയിപേനിനെ ഒഴിവക്കനോക്കെ ഒരു "നേക്ക് വേണം, " നേക്ക്.
അല്ല സിദ്ധിയെ ഇ നിപ്പോ അത് ഹാജിയാരയിരുന്നെങ്കിലോ ?
ന്നാ പരിപാടി --------.
ന്നാലും പോട്ടെ ആ കൊയിപ്പേന്‍ !.
Subscribe to:
Post Comments (Atom)

LOL..:D
ReplyDelete