Wednesday, 3 March 2010

" അന്ന "

" സംഘടിക്കുവിന്‍ ശക്തരാകുവിന്‍ "

എന്ന് കേട്ടിട്ടോ എന്തോ, പ്രഭുദ്ധ കേരളജനത മുഴുവനും സംഘടിതരകാന്‍ തീരുമാനിച്ചിട്ടുണ്ട് .
അങ്ങനെ പിറന്ന സംഘടനകളാണ് - ചെപ്പിതോണ്ടി യൂസേര്‍സ് അസോസിയേഷന്‍ , പല്ലുകുത്തി യൂസേര്‍സ് അസോസിയേഷന്‍ എന്നിവ.

എങ്ങനെ ഇരിക്കുമ്പോഴാണ്  നമ്മുടെ വിഖ്യാത കഞ്ഞികുടിയന്‍ മാരെല്ലാം ചേര്‍ന്ന് പുതിയൊരു സംഘടന തീര്‍ത്തത്,
വിഷയം കഞ്ഞിയാണങ്കിലും , പേര് സംസ്കൃതം തന്നെ ഇരിക്കട്ടെ ' അങ്ങനെ നല്ലൊരു പേരും ഇട്ടു " അന്ന ".

കാര്യങ്ങള്‍ അങ്ങനെ പോയപ്പോഴാണ് നമ്മുടെ 'കാരണവര്‍ വാങ്ങിയ പുഴുക്കല്ലരിയില്‍ ' രണട്- മൂന്നു കല്ല്‌ കണ്ടെത്തിയത്, സ്വദേ മുന്ശുണ്ടി , മൂപ്പര് നാട്ടുകാരെ വിളിച്ചുകൂട്ടി - തൊണ്ട കീറി ! " ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ ? എന്തിനാണിവിടെ  ഒരു 'അന്ന ?

പോയില്ലേ മാനം ! , ഗൂടസന്ഘം യോഗം കൂടി തീരുമാനം എടുത്തു --- കരണവര്‍ക്കിനി കഞ്ഞിയില്ല , ഉടന്‍ സംഘടനയില്‍നിന്നും പുറത്താക്കുക !
ടി-യാന്‍  വെറുതെയിരിക്കുമോ !
പിന്നെ ഇരു പക്ഷവും വക  - കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് മത്സരം "

സാംസ്കാരിക കേരളം നോക്കിനില്‍ക്കുമോ ?  
' അമ്മയെ തച്ചാലും രണട് പക്ഷം" എന്നാണല്ലോ  ?
അണികള്‍ രണ്ടുപക്ഷത്തും  ചേര്‍ന്നു.

സമസ്ത കേരളം പിളര്‍ന്നു ( നേടുകയോ, കുറുകെയോ എന്ന് അറിവായിതുടങ്ങിയിട്ടില്ല )

" ശേഷം - സ്ക്രീനില്‍ "


-

1 comment:

  1. അന്നു നമ്മൾ താലൂക്ക് ലൈബ്രറിയിൽ നടത്തിയ സർച്ച് നിനക്കൊരു ബ്ലോഗിനു പേരിടാനുപകരിച്ചു,അല്ലെടാ?
    എയ്ത്,എയ്ത്,എയ്തി മരിക്ക്.

    ReplyDelete

Pages

Followers